Saturday, December 18, 2010

മലാഖയായ്



“എന്നും  ഓര്‍ക്കാന്‍  ഒരുപാട്  ഓര്‍മ്മകള്‍  നല്‍കി   നീ  എങ്ങോ  പോയി  മറഞ്ഞു …

.


ആ  ഓര്‍മ്മകള്‍  ഇന്നും  എന്നില്‍  ഒരു  വേദനയായ്  തുടരുന്നു …..



തിരമാലകള്‍  തീരത്ത് അടുത്ത്   അതിവേഗത്തില്‍   തിരികെ  പോകുന്ന  മാത്രയില്‍  നീ   പോയി   മറഞ്ഞു …


.


ആ  തിരമാലകളെ  അന്നു  ഞാന്‍  അറിയാതെ  ഒന്നു തലോടി  ....ആ  നനവ്‌   ഇന്നുമെന്‍  കൈയ്യില്‍   അവശേഷിക്കുന്നു ….



നിന്‍റെ  ഈ   മൗനം  ….



ആ  മൌനത്തിന്‍   തടവറയില്‍  കഴിയുന്ന  എന്നിലെ  സ്നേഹത്തിന്‍  നൊമ്പരം അറിയുന്നില്ലേ  നീ …..



കണ്ണുനീരിന്‍  വിലയറിയാന്‍  നിനകായ്‌  വിധിക്കും  ഈ  ഭൂമിയില്‍   ഒരു  നാള്‍ …



അന്നു  നീ   എന്നെ  അറിയും  … എന്‍റെ  നൊമ്പരം അറിയും  …



അന്നു  നിന്‍    കണ്ണുനീര്‍  തുടയ്ക്കാന്‍   അരുകിലായി  ഞാന്‍  ഉണ്ടാകും  ഒരു  മലാഖയായ്   ”

മഴ


"ഒരു  മഴയായ്‌  വന്നു  നീ .... എന്നുമെന്‍  കൂട്ടിനായ്‌  ,,,,,,

ആദ്യമായ് അറിഞ്ഞു  ഞാന്‍ ... നിന്‍   സ്നേഹസാമിപ്യം .....

നീ  എന്നെ  പുണരുമ്പോള്‍  അറിയാതെന്‍  മനസ്സില്‍  ആയിരമായിരം  ആശകള്‍  കൊരുത്തു ...

മഴയാം  നിന്നില്‍  ഞാന്‍  അലിഞ്ഞു  ചേര്‍ന്നു …..

എന്നും  തോരാതെന്‍  മനസ്സിന്‍   മണിച്ചെപ്പില്‍  പെയ്തു   നീ …

ഒരു  നേര്‍ത്ത  കുളിരായ്   നീ  എന്നെ  പൊതിഞ്ഞപ്പോള്‍  അറിയാതെ  നിന്നില്‍  ഞാന്‍  ലയിച്ചു  

പോയി ……

നിന്‍  ആലിംഗനത്തില്‍  ഞാന്‍  എന്നെ  മറന്നു  പോയി …."

പറയാത്ത ഇഷ്ട്ടം


"കേള്‍ക്കാന്‍  കൊതിച്ചതെന്തോ  ... നീ  പറയാതെ  കേട്ടു ഞാന്‍ ...

അറിയാതെ  മോഹിച്ചതെന്തോ  ..... അറിഞ്ഞെന്‍  കുട്ടായി  ...


ഓര്‍മ്മകള്‍  നിമിഷങ്ങളില്‍  കുട്ടിനായി  ഓടിയെത്തി  എന്‍    അരുകില്‍ ....


സ്വപ്നത്തെ    കൂടുതല്‍  സുന്ദരമാക്കാന്‍  നിറഞ്ഞു  നിന്നു നീ  എന്നും ........."

സ്വപ്നം

"നിന്‍റെ  കണ്ണുകളില്‍  ഉണ്ടായിരുന്നു    ഒരു  തിളക്കം ,... അത്   പ്രണയമാണ്  ..... എന്നോടുള്ള  നിന്‍റെ  പ്രണയം ......

നിന്‍റെ  കണ്ണുകള്‍  എന്നോട്  നിന്‍   പ്രണയം  പറഞ്ഞപ്പോള്‍ .....

അറിയാതെ  എന്‍റെ  കണ്ണ്  നിറഞ്ഞു .,,, കൂട്ടായ്  ഒരു  ചെറു  പുഞ്ചിരിയും ,,......

ഇരുട്ടിന്‍റെ  മറവില്‍  നീ  ഒരു  സ്വപ്നമായ്   കടന്നു  വന്നപ്പോള്‍ ...

അറിയാതെ  മനസ്സു  കൊതിച്ചു  ആ  പ്രണയത്തിനായി  ....."

നിന്‍ പ്രണയം


"ഈ  ജന്മഗളോളം  തേടിയലഞ്ഞത്‌   നിന്നെയാണ് ,,

നിന്‍   പ്രണയത്തെയാണ്  ,,,,,

അറിയുന്നില്ലേ  നീ  എന്‍  പ്രണയം ...?

കാറ്റായും  മഴയായും  ഞാന്‍  നിന്നെ തലോടുമ്പോള്‍   അതില്‍  അലിഞ്ഞുചേരാന്‍  കൊതിച്ചതെന്തേ ?

തിരിച്ചറിയുക ,,, അതായിരുന്നു  നിന്‍  പ്രണയം .."

കണ്ണുനീര്‍ തുള്ളികള്‍


" അറിയാത്ത  ഇഷ്ട്ടങള്‍   ...


പറയാത്ത  പരിഭവങള്‍   .....



അറിയാതെ  പറയാതെ  പിരിയുമ്പോള്‍ .....


തിരിച്ചറിയുന്നു  ഞാന്‍  എന്‍  കണ്ണുനീര്‍  തുള്ളികളെ ...."

Friday, December 17, 2010

യാത്ര


" ഏകാന്തത   നിറഞ്ഞ  വഴികളിലൂടെ   ഒരുപാട്  ദൂരം  നടന്നു  ആ  കാല്‍പാദങ്ങള്‍   തേടിയുള്ള  യാത്ര.
  പക്ഷെ .........
കഴിഞ്ഞില്ല , എവിടെയും  കണ്ടെത്താന്‍ .........
ഒരു  തോന്നല്‍  ആ  വിജന   വഴികളില്‍  എവിടെയോ  താങ്ങുന്നതായി   ........... 
അറിയുന്നുണ്ടാകുമോ ? എന്‍റെ  ഈ  യാത്ര ?.......... 
ഇല്ല,  ഒരിക്കലും  അറിയില്ല  അറിയാന്‍  ആഗ്രഹിക്കില്ല,  ആഗ്രഹിച്ചിരുന്നെങ്കില്‍  ഒരിക്കലും  അകന്നു  പോകില്ലായിരുന്നു,  എന്നും  കൂടെ  ഉണ്ടാകുമായിരുന്നു ,
പക്ഷെ !
പോയി  എങ്ങോ,  എവിടെയോ,  ഒരുപാടകലെ  മറഞ്ഞുപോയി  എന്‍റെ  കണ്ണുകളെ  വെട്ടിച്ച്   ഒരുപാടകലെ ................"

അറിയാത്ത സ്നേഹം

"ഞാനറിയാതെ   എന്നിലേക്ക്‌   അടുത്തതും  അറിഞ്ഞുകൊണ്ട്   ഒരുപാട്  സ്നേഹിച്ചതും ............. അറിയാതെ  എന്നില്‍  നിന്ന്   എങ്ങോ  അകന്നതും  ഇന്നും  ഓര്‍ക്കുന്നു  ഞാന്‍ ...........
 നീ  അറിയുന്നുണ്ടോ?  ഓര്‍ക്കുന്നുണ്ടോ ? അറിയാം  ഓര്‍മ്മകള്‍  നിനക്കില്ല  എന്ന് ,  പക്ഷെ ! എന്‍റെ  ഓര്‍മ്മകള്‍  ഒരിക്കലും  മരിക്കുന്നില്ല ........... ഒപ്പം  നിന്നോടുള്ള  സ്നേഹവും ...........
എന്നെങ്കിലും  നീയതറിയുമ്പോള്‍   ഒന്ന്  തിരിഞ്ഞു  നോക്കണം  അവിടെ  ഞാനുണ്ടാവും ........ എന്നും  നീ  അറിയാതെ  നിന്നോടൊപ്പം  ജീവിച്ച , ജീവിച്ചുകൊണ്ടിരിക്കുന്ന   ഞാന്‍  ഉണ്ടാവും ............. നീ  അറിയുന്ന  നിമിഷത്തിനായി   ഞാനെന്നും  നിനക്കായി   കാത്തിരിക്കുന്നു ............."

ഓര്‍മ്മകള്‍


" ഓര്‍മകളില്‍  എന്നും  നിറഞ്ഞു  നില്‍ക്കുമ്പോള്‍ .......... ആ  ഓര്‍മ്മകള്‍  എനിക്കെന്നും  കൂട്ടാകുമ്പോള്‍ .........

ഞാന്‍  അറിയുന്നു  എന്‍റെ  ജിവന്‍    ആ  ഓര്‍മകളില്‍  ആണെന്ന്  ........... 

 ഓര്‍മ്മകള്‍  മാത്രം  ഓര്‍മ്മക്കായി    സൂക്ഷിച്ച് ..... എന്നും  നിനക്കായി  നിന്‍  ഓര്‍മ്മക്കായി   ഒരിക്കലും  

മറക്കാത്ത   മരിക്കാത്ത   മനസ്സുമായ്     എന്നെന്നും നിന്‍  ഓര്‍മയുമായി ...............
ഓര്‍ത്തിരിക്കാന്‍  ഒത്തിരി  ഓര്‍മ്മകള്‍  ഉണ്ടെങ്കില്‍ ......ആ  ഓര്‍മ്മകള്‍  ഒരിക്കല്‍  കൂടി  ജീവിതമാകാന്‍ .... 

ഒരു  പുനര്‍ജനമാത്തിനായി  കാത്തിരിക്കും .... ഓര്‍മ്മകള്‍  ഇല്ലെങ്കില്‍  വേദനകള്‍  ഇല്ലെങ്കില്‍  ഞാന്‍  

സ്നേഹം  എന്തെന്ന്   അറിയാതെ  പോയേനെ ......."

ഏകാന്തത

"ഏകാന്തത  ഞാന്‍  കൂടുതല്‍  ഇഷ്ടപെടുന്നു ........


ഒരു  മരത്തണലില്‍   ഇത്തിരി  നേരം  തനിച്ചിരിക്കാന്‍  ......... 

കഴിഞ്ഞുപോയ  മധുരമായ  നിമ്മിഷങ്ങള്‍  ഓര്‍ത്തിരിക്കാന്‍ ........ 

ആരുടെയോ  ഓര്‍മ്മക്കായി      വിരല്‍തുമ്പിലൂടെ  ഒഴുകിയെത്തിയ  മനസ്സിനെ    തൊട്ടുണര്‍ത്തുന്ന  കവിതകള്‍   വായിക്കാന്‍ ...... 

ആ  വരികള്‍   എന്നും  ഓര്‍മയില്‍  സൂക്ഷിക്കാന്‍ ........ ആ  ഏകാന്തതയില്‍      അറിയാതെ   വരുന്ന  ചില   വരികള്‍  കുറിക്കാന്‍ ..........."

കാത്തിരുപ്പ്


എന് ഹൃദയമാം നീ എന്നെ വിട്ടകന്നതെന്തേ........ നീയനെനിക്കെല്ലാം എന്ന് അറിയാതെ പോയതെന്തേ....... ഒരു ശലഭമായ് എന്നിലെ തേന് നുകരാന് വരാത്തതെന്തേ..... നിനക്കായ് കാത്തിരിക്കുന്നു ഞാനൊരു വടാമലരായ്....... എന്നിലെ സ്നേഹകന്നികകള് എന്തേ നീ അറിഞ്ഞില്ല...... ഒരു മഴയായ് നിന്നില് പയ്തിറങ്ങാന് ഞാനേറെ ആശിച്ചു..... നീ അറിയുന്ന നിന്നില് നീ എന്നെ അറിയാതെ പോയതെന്തേ...... ഈ ജന്മം മുഴുവന് നിനക്കായ് കാത്തിരിക്കുന്നു ഞാന് .... എന്നിലെ സ്നേഹം നീ തിരിച്ചറിയുന്ന നാളിനായ്.....


ഉണ്ണാതെ ഉറങ്ങാതെ നിന് വിളിക്കായ് കാത്തിരിക്കുന്നു ഞാന് ..... നിന് കിളികൊന്ച്ച്ല് കേള്ക്കാന് ഞാനേറെ കൊതിക്കുന്നു .... നിന് ആത്മാവില് അലിഞ്ഞുചേരാന് നിന് ഇളം ചൂടറിയാന് ഒത്തിരി മോഹിക്കുന്നു ഞാന് ..... എന് മനമെന്നും ഓര്ക്കുന്നു നിന്നെ ...... നീയില്ലെങ്കില് നിന് ഓര്മ്മകള് ഇല്ലെങ്കില് ഈ ഞാനുണ്ടാവില്ല നിന് ഓര്മകളില് മാത്രം ജീവിക്കുന്ന എന്നെ നീ അറിയുന്ന നിമിഷത്തിനായ് കാത്തിരിക്കുന്നു ഞാന് നീ അറിയുന്നതിനേക്കാള് ഏറെ നിന്നെ അറിയുന്ന എന്നെ അറിയുമോ എന്നെങ്കിലും ഒരുനാള് .........




പുഞ്ചിരിക്കുന്ന നിന് മുഖവും .....ഒരുപിടി നിന് ഓര്മ്മകളും മാത്രമാണ് എന്റെ ജീവന് എന്നും എന്നില് നീ ഉണ്ടാകുമെന്നുപറഞ്ഞ നീ എവിടെയാണ് .... എന്നെ തനിച്ചാക്കി നീ എന്ഗുപോയ് ....നീയും നിന് ഓര്മ്മകളും വസിക്കുന്ന ഈ കുഞ്ഞു മനസ്സ് എന്തുമാത്രം വേദനിക്കുനുണ്ടാകും എന്ന് നീ ഓര്ക്കാത്തതെന്തേ ... എന് മനസ്സില് നിന്നെ പ്രതിഷ്ടിക്കുമ്പോള് ഞാനറിഞ്ഞില്ല നീ എനിക്ക് നഷ്ടമാകുമെന്ന് .... എങ്ങോ എവിടെയോ നീ പോയി നിന്റെ മാത്രം ലോകത്ത് .....എന്നെക്കൂടെ കൂട്ടാതെ പോയതെന്തേ നിനക്കെന്നെ മറക്കാം പക്ഷെ ഞാന് നിന്നെ മറക്കുന്ന നിമിഷം ഞാനുണ്ടാവില്ല ഈ ഭൂമിയില്......
പ്രതീക്ഷയോടെ കാത്തിരിക്കുന്നു ഞാന് നിനക്കായ് ......നിന് സ്നേഹത്തിനായ് വരില്ലേ ഈ കുഞ്ഞാറ്റയെത്തേടി ............