Friday, December 30, 2011

എന്‍റെ സ്വപ്നങ്ങളില്‍ ..




"നിന്നെ കുറിച്ചെഴുതാന്‍ ഇനിയും എന്‍റെ കൈയ്യില്‍ വാക്കുകളില്ല ...

ഓര്‍മ്മയില്‍ നിറഞ്ഞു നില്‍ക്കുന്ന വാക്കുകളില്‍ മഷി പുരട്ടാന്‍ കഴിയുന്നില്ലെനിക്ക് ..

എന്‍റെ മാത്രം സ്വകാര്യതയായ് നീ എന്നും എന്‍റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കും ,,,

ആ സ്വകാര്യതയില്‍ നിന്നും എഴുതുമ്പോള്‍ ആശയ ദാരിദ്ര്യം എന്നെ വേട്ടയാടുന്നു ...

ഓര്‍മ്മകുറിപ്പുകള്‍ക്ക്  എന്നും ഒരു ആസ്വാദനം ഉണ്ടാകും ...

ഈ വരികള്‍ അല്ലെങ്കില്‍ ഈ  വാക്കുകള്‍ ‍, അത്  രൂപപെടുന്നത് നിന്നെക്കുറിച്ച് ഓര്‍ക്കുമ്പോഴാണ് ...

ഇതില്‍ നമ്മുടെ മനസ്സുണ്ട് നമ്മുടെ  ഇഷ്ടങ്ങളുണ്ട് ..

നീ അറിയാതെ പോയ എന്‍റെ ജീവിതമുണ്ട് , പക്ഷെ !

എന്‍റെ ആ ജീവിതത്തിലെന്നും നീ അറിയാതെ തന്നെ നീ ഉണ്ടാകും ...

എന്നും എന്‍റെ സ്വപ്നങ്ങളില്‍ ,,, എന്‍റെ മാത്രം സ്വകാര്യതയില്‍ ...,,"

Thursday, December 29, 2011

പ്രണയത്തിന്‍ കണ്ണുനീര്‍ ..


"സ്നേഹിക്കാന്‍ അറിയുന്ന മനസിനെന്നും വേദനകളാണ് സമ്മാനങ്ങള്‍ ....

ആ സമ്മാനങ്ങള്‍ എന്നും കണ്ണു നിറയ്ക്കും ...
 
സ്വന്തം ഇഷ്ട്ടങ്ങളെ പലപ്പോഴും  കുഴിച്ചു മൂടുമ്പോള്‍ നഷ്ട്ടമാകുന്നത് സ്വന്തം ജീവിതമാണെന്ന് മറന്നുപോകും ..
 
സ്നേഹമാണ് എല്ലാം .... പക്ഷെ !..
 
പല സ്നേഹങ്ങളും വേദനകളാണ്, സുഖമുള്ള വേദന , ഓര്‍മ്മയില്‍ എന്നും കണ്ണു നിറയ്ക്കുന്ന വേദന ,
 
ആ കണ്ണു നീരിനും പറയുവാനുണ്ടാകും ഒരു കഥ ......,
 
ആ കഥയില്‍ നീ ഉണ്ടാകും .......
 
പാതിവഴിയില്‍ തിരിഞ്ഞുനടന്ന നിന്‍റെ കഥ,
 
ആ വഴിയില്‍ തനിച്ചയിപോയ , നീ അറിയാതെ പോയ എന്‍റെ കഥ ,...
 
നടന്നു തുടങ്ങുമ്പോള്‍ അറിഞ്ഞിരുന്നില്ല നിച്ചലമായ വഴിയിലൂടെ തനിയെ നടക്കേണ്ടി വരുമെന്ന് .....
 
മനസ്സിനുള്ളിലെ വേദനകളെ ഒരു ചെറു ചിരിയായ് വരവേല്‍ക്കുമ്പോള്‍ -

ആരും അറിയില്ല ആ മനസിന്‍റെ വിങ്ങല്‍ ...
 
സ്നേഹമെന്ന ചെറു ചിരിയില്‍ പല മുഖത്തും ചിരി വിടരുമ്പോഴും മനസ്സില്‍ തേങ്ങുകയായിരുന്നു ഞാന്‍ ...
 
ആ തേങ്ങല്‍ ആരും കേട്ടില്ല ........ "

Tuesday, November 8, 2011

പനിനീര്‍പൂവ്..,,


 
മുറ്റത്തെ പനിനീര്‍ചെടിയില്‍ എനിക്കായ് വിരിഞ്ഞതാണീ പനിനീര്‍പൂവ് ....

അത് എന്നോടു ചിരിക്കുന്നുണ്ടായിരുന്നു ...

എന്തൊക്കെയോ എന്നോടു പറയുന്നുണ്ടായിരുന്നു എന്നെനിക്കു തോന്നി ....

അതു പറിച്ച് മുടിയില്‍ ചൂടിയാലോ എന്നോര്‍തെങ്കിലും ...

എന്‍റെ മുടിയില്‍ ചൂടുന്നതിനെക്കാള്‍ ഭംഗിയുണ്ട് ഇങ്ങനെ കാണാന്‍ എന്ന് തോന്നി ...

പിറ്റേന്ന് നേരം പുലര്‍ന്നപ്പോള്‍ ഞാന്‍ കണ്ടത്  ഒരു മങ്ങിയ ചിരിയായിരുന്നു .

അപ്പോഴും താഴ്ന്ന സ്വരത്തില്‍ എന്നോടെന്തോ പറയുന്നുണ്ടെന്ന് തോന്നി ...

പിന്നീട് വന്ന ഉദയം എനിക്ക് സമ്മാനിച്ചത്‌ ഇതള്‍ കൊഴിഞ്ഞ് നിലം പതിച്ചവയെയാണ് ...

അപ്പോഴാരോ എന്‍റെ മനസ്സില്‍ മന്ത്രിച്ചു .,

ആദ്യദിവസം അത്‌ എന്നോടു പറഞ്ഞത് "എന്നെ പറിക്കരുതെ‌" എന്നും

പിന്നീട് പറഞ്ഞത് "ഒരു യാത്രാമൊഴിയും " ആയിരുന്നു എന്ന് ...

ഞാന്‍ അത് പറിക്കാതെ അതിന്‍റെ ആദ്യവും അവസാനവും

ആ ചെടിയില്‍ നിന്ന് തന്നെ ആയതിന്‍റെ ചെറിയ ഒരു ആശ്വാസവും തോന്നി ........

അപ്പോഴാണ്‌ ശ്രദ്ധയില്‍ പെട്ടത് എന്‍റെ പനിനീര്‍ചെടിയില്‍ എനിക്കായ് വീണ്ടും

ഒരു പനിനീര്‍ ഇതള്‍ വിരിയാന്‍ തുടങ്ങുന്നു .....

Saturday, October 29, 2011

അറിയുന്നുവോ നീ ...

  
"  കണ്ടു ഞാന്‍ നിന്‍ കണ്ണുകളില്‍ ഒരിറ്റു സ്നേഹത്തിന്‍ നീരുറവ ...

ആ നേരം എന്നില്‍ സന്തോഷത്തിന്‍ തിരമാലകള്‍ അലയടിച്ചു ....

എന്നില്‍ നിന്നകലുമ്പോഴും ഒത്തിരി സ്നേഹം മനസിലോളിപ്പിച്ചു നീ.....

മായാതെ മാഞ്ഞു പോയൊരു പ്രണയത്തിന്‍ മൌനമായ് നീ ....

കണ്ണുകള്‍ എന്നോട് കിന്നാരം പറയുമ്പോഴും,,,

എന്നില്‍ നിന്നും ഓടിയൊളിക്കാന്‍ ശ്രമിക്കുകയായിരുന്നു നീ...

നീ എന്നെ അറിയുന്നുണ്ടായിരുന്നു,,, എന്‍റെ ഇഷ്ട്ടങ്ങള്‍ അറിയുന്നുണ്ടായിരുന്നു ...

ഈ തിരിച്ചറിവിനായ് ആയിരുന്നു എന്‍റെ ഈ കാത്തിരിപ്പ് ..."

Wednesday, October 26, 2011

ആരു ഞാന്‍ ...

 

" ആരോ പാടി നടന്നൊരു പാട്ടിന്‍റെ പാതി ഈണം കേട്ടു ഞാന്‍ ....

കേട്ടു മറന്നൊരു പാട്ടു ഞാന്‍ അറിയാതെ ഒന്നു മൂളി ...

ആ ഈണത്തിന്‍ താളമായ് മാറി ഞാന്‍ ....

ആരും കാണാതെ  എന്‍ ശോകമാം വഴിത്താരയില്‍ അന്യയായി  ഞാന്‍ ...

എന്നും എന്നും  ഏകയായ്   ഞാന്‍  .....

കാറ്റില്‍ തത്തി നടക്കുമൊരു ആലിലയായി പാറി നടന്നു ഞാന്‍ .....

മഴത്തുള്ളികള്‍ മുത്തായ്‌ പൊഴിയുമ്പോള്‍ ... ആ മണിമുത്തുകള്‍ വാരി ചുണ്ടോടുചേര്‍ക്കുമ്പോള്‍ ...

സ്വപ്നമാം ജീവിതം മനസ്സില്‍  അലഗരിച്ചു ഞാന്‍ .....

സ്വപ്‌നങ്ങള്‍ എനിക്കെന്നും അലഗാരമായി .....

ഒഴുകും പുഴപോല്‍ സ്വപ്നമാം ജീവിതവഞ്ചിയില്‍ നീഗുന്നു ഞാന്‍ ....

അവസാനമില്ലത്തൊരു യാത്രയായ് ........."

നിനക്കായ് മാത്രം എന്‍ ....




" നീ പറഞ്ഞു മറന്നൊരു വാക്കിന്‍റെ മറവില്‍  ഇന്നുമെന്‍  ജീവന്‍റെ ഹൃദയത്തുടിപ്പുകള്‍  നിനക്കായ് മാത്രം ചലിക്കുന്നു ..

നിനക്കു ഞാന്‍ നല്‍കിയ മനസിന്‍റെ ജാലകം തുറക്കാതെ പോയ് മറഞ്ഞതെന്തേ ? 

നീ അറിയാതെ പോയൊരെന്‍ സ്വപ്നത്തിന്‍ ബാക്കിപാത്രമായി ഇന്നും ഞാന്‍ അവശേഷിക്കുന്നു,,..

എങ്ങു നിന്നോ എന്നെ തേടിയെത്തും തെന്നലില്‍ ഞാന്‍ നിന്‍ ഗന്ധമറിയുന്നു....

ഇന്നും നീ ഈ ഭൂമിയില്‍ ഉണ്ടെന്ന വിശ്വാസത്തില്‍ ..... !!

ഞാന്‍ എന്‍ ആത്മാവിനെ എന്നില്‍ നിന്നകന്നുപോകുവാന്‍ വിസമ്മതിക്കുന്നു ......."

Saturday, July 9, 2011

നീ.........


നീ  എന്‍റെ സ്വപ്നമല്ലേ ....
ഞാന്‍ നിന്‍റെ സ്വന്തമല്ലേ ..,

നിന്‍   ഹൃദയത്തിന്‍  രൂപമല്ലേ  ഞാന്‍.,
എന്‍റെ  പ്രണനല്ലേ നീ .,

എന്‍  ഇഷ്ട്ടം  നീയാനെന്നരിഞ്ഞതല്ലേ   നീ.,
നിന്‍റെ  ഇഷ്ട്ടത്തിന്‍   പൊരുളല്ലേ ഞാന്‍ .,

നിന്‍  സ്വപ്നത്തില്‍  ഞാനെന്നും  സുന്ദരിയാണെന്ന്  നീ
ചൊല്ലിയില്ലേ ….

ഇഷ്ട്ടങ്ങളെന്നും  നഷ്ട്ടമാവിലെന്നു ഞാന്‍
നിന്നോട്  മന്ത്രിച്ചില്ലേ…..

നഷ്ട്ടങ്ങള്‍  മാത്രമായ് നീ   ജീവിതമറിഞ്ഞപ്പോള്‍ .,
ഞാനൊരു  സാന്ത്വനമായി  നിന്‍  അരുകില്‍  ഓടിയെത്തിയില്ലേ   ……

നീ  എന്നും  എനിക്കായ്  മാത്രം  പാടിയില്ലേ .,
നിന്‍  മധുര   നൊമ്പരങ്ങള്‍  ചേര്‍ത്തൊരു  ഗാനം ..

Saturday, July 2, 2011

ആ സുന്ദര ലോകം ..,,


പേമാരിയായി  പെയ്തു നീ എന്നില്‍ ....
ഒരു വേഴാമ്പലായി നിന്നു ഞാന്‍ ..

ഒരു തൂവല്‍ സ്പര്‍ശം പോല്‍ നീ എന്നെ തഴുകി ഉണര്‍ത്തുമ്പോള്‍
അറിയാതെ വികാരങ്ങള്‍ എന്നില്‍ പുനര്‍ജനിച്ചു ......

നിന്‍  കൈയ്യിതലം തേടുമെന്‍ കവിള്‍ തടങ്ങളെ ..
ഞാനലിഞ്ഞു ചേര്‍ന്നു നിന്നില്‍ ...

ചുടു ചുംബനം കൊണ്ട് നീ  എന്നെ പൊതിഞ്ഞപ്പോള്‍ ...
അറിയാത്ത മാത്രയില്‍ ഞാന്‍ ചേര്‍ന്നു നിന്നു നിന്നില്‍ ....

തിരിച്ചറിഞ്ഞു ഞാന്‍ ആ സ്വപ്നത്തെ ,....
ആ സുന്ദര ലോകത്ത് നിന്നും അറിയാതെ ഞാന്‍ ഞെട്ടിയുണര്‍ന്നു ....

Wednesday, April 13, 2011

ജന്മം


" ഓരോന്നിനായ്‌ ഓടി നടന്ന കാലങ്ങള്‍ ,

ഒടുവില്‍ ഒന്നും നേടാനാവാതെ  മണ്‍തരികള്‍ക്കടിയില്‍  ഒന്നു മറിയാതെ ..
ഓടി നടന്ന കാലങ്ങള്‍ മറന്നു ....

 ഓര്‍മ്മകള്‍ കൂട് കൂട്ടിയ മനസിന്‍റെ ചില്ലകള്‍ ഒടിഞ്ഞു പോകുന്നു ,.

എല്ലാവരിലും ഞാന്‍ ഒരു വേദനയായ് നിറയുന്നു ..

കണ്ണുനീര്‍തുള്ളികള്‍  എനിക്കായ് പൊഴിയുന്നു .,

ഞാന്‍ ഓടിനടന്നത്  എന്തിനു  വേണ്ടിയായിരുന്നു ?

എന്താണ് ഇന്ന് എന്‍റെ കയ്യില്‍ ഉള്ളത് ? "

കാത്തിരിപ്പ്‌



" എങ്ങോ എവിടെയോ എനിക്കായ് നീ കാത്തിരിക്കുമ്പോള്‍,.


ആ  നിനക്കായ്  ഞാന്‍  നിമിഷങ്ങള്‍   എണ്ണി തീര്‍ക്കുന്നു ..


രൂപമോ ഭാവമോ അറിയാത്ത നിന്നെക്കുറിച്ച് ഞാന്‍ സാങ്കല്പിക

രൂപങ്ങള്‍ മെനയുന്നു ...


എന്നു കാണുമെന്നറിയാതെ കാത്തിരിപ്പു നിനക്കായ് .............."

സുഖം


" വെയില്‍ പാതി മാഞ്ഞൊരു സന്ധ്യയില്‍ ഞാന്‍ തനിച്ചിരിക്കവേ.,

വന്നു നിറഞ്ഞു നീ എന്‍ ഓര്‍മകളില്‍ ...,

ഇതു പോലൊരു ഏകാന്തതയില്‍ എനിക്കു നീ കൂട്ട് വന്നു ....

പല യാത്രകളിലും നീ എന്റെ ഒപ്പമുണ്ടായിരുന്നു ..

പലതും പറഞ്ഞു ചിരിച്ച ദിനങ്ങള്‍ ..

ജീവിതത്തിലെന്നും ആദ്യവസാനം കൂടെയുണ്ടാകുമെന്ന് പറഞ്ഞ നീ ...

ആ വാക്കുകളില്‍ ആശ്വാസം കണ്ട ഞാന്‍ ...

ഇത്തിരി നാളില്‍ എനിക്കായി പങ്കിട്ടു തന്ന നിന്‍ സ്നേഹം, ....

ഇന്നും ഓര്‍ക്കുമ്പോള്‍ തീരാവേദന സമ്മാനിക്കുന്നു നിന്‍ അകല്‍ച്ച..........

അകലത്തിലേക്ക് നീ മാഞ്ഞു പോയപ്പോഴും ., മനസിന്‍റെ ഏറ്റവും അടുത്ത കോണില്‍ മായാതെ ഉണ്ടായിരുന്നു നീ......

നീ അറിയാതെ ഒരുപാട് വേദനിക്കുമ്പോഴും , ആ വേദനകളില്‍ ഒരു സുഖം കണ്ടെത്തി ഞാന്‍ ..

സുഖ ദുഃഖം ഒരുപോലെ പങ്കിട്ട നാം ...

ഇന്ന് ദുഖമെന്ന സുഖത്തില്‍ ഞാന്‍ മാത്രം .........."

Saturday, February 12, 2011

ഫെബ്രുവരി -14th


“ പ്രണയമെന്ന  മഹാസാഗരത്തില്‍  അലിയാന്‍  കൊതിച്ചിരുന്നു  ഞാന്‍

കൊതിച്ചതെല്ലാം  സത്യമായപ്പോള്‍  അറിയാതെ  ആഗ്രഹിച്ചു  പോയി  എന്നും  നിന്‍

സാമിപ്യതിനായ്യ്‌ …

സഗരത്തില്ലേ   ഒരു  തിര  മാത്രമായിരുന്നു  ഞാന്‍  എന്ന്   അറിയാന്‍  ഏറെ   വയ്കി  …

അലകളില്‍  തത്തികളിക്കുന്ന  മാറി  വരുന്ന  തിരകള്‍  പോല്‍  നിന്‍  മനസുമായി  നീ   എവിടെ  …

മറന്നു  പോവത്തൊരു   മനസുമായ്   ഞാന്‍  എന്നും  കാത്തുനില്‍പ്പു  നിന്‍  ചാരെ ….

ഈ  പ്രണയ  ദിനത്തില്‍  മരികാത്ത  നിന്‍   ഓര്‍മകളുമായി .."


Saturday, January 29, 2011

നഷ്ട്ട സ്വപ്നം

“ അന്നു നമ്മള്‍  ആ  കായലോരതുണ്ടാക്കിയ  മണല്‍  കൊട്ടാരം,  അത്   തകര്‍ന്നു  വീഴുന്നത്  നീ  കാണുന്നില്ലേ ?

ഇനി  ഒരിക്കലും  നമ്മുക്ക്  ആ  മണല്‍തരികള്‍  കൊണ്ട്ട്  അതുപോലൊരു  കൊട്ടാരം  പണിയാന്‍  കഴിയില്ലല്ലോ ?

ഓരോ   മണല്‍ത്തരിയിലും  നമ്മുടെ  ഓരോ  സ്വപ്നങ്ങള്‍  ഉണ്ടായിരുന്നില്ലേ ..,

നഷ്ട്ട  സ്വപ്നങ്ങള്‍  മാത്രം  ബാക്കിയാക്കി  നീ  തിരികെ  പോയപ്പോള്‍  .,.,

ആ  മണല്‍തരികള്‍  തിരയുകയായിരുന്നു  ഞാന്‍ ,,,. , “

ആശ

“ എന്നും  ഓര്‍ത്തിരിക്കാന്‍  ഒരായിരം  ഓര്‍മ്മകള്‍  കൂട്ടിന് ..

ആ  ഓര്‍മ്മകള്‍  എന്നും  വേദനിപ്പിക്കുന്ന  ഓര്‍മകളായി   ..

ഒരുപാട്   ചിരിച്ച  ദിനങ്ങള്‍  പോലും  ഓര്‍മയില്‍  വേദനകള്‍


സമ്മാനിക്കുന്നു …

ആരും  ആരെയും  മനസിലാക്കാന്‍  ശ്രമിക്കാത്ത   ഈ  ഭൂമിയില്‍


ആരെങ്കിലും  ഒരാള്‍  അറിയാന്‍  ശ്രമിച്ചിരുന്നുവെങ്കില്‍


എന്നാശിച്ചുപോകുന്നു …..”

അനാഥത്വം

“ഒര്‍മ  വെച്ച  നാള്‍  മുതല്‍  ഒരുപാട്   കുരുന്നുകളുടെ  ഇടയില്‍ ഞാനും  ഒരാളായിരുന്നു …

എല്ലാവരും  ബന്ധുക്കള്‍ .. രക്തബന്ധതെക്കള്‍  ശക്തിയായ  ബന്ധം …


എങ്ങനെയായിരിക്കാം  ഞാന്‍  ഇവിടെ  എത്തിപ്പെട്ടത്  ? ആരായിരുന്നു  ഞാന്‍  ? അറിയില്ല,

അറിയാന്‍  ആഗ്രഹിച്ചിരുന്നു  ഞാന്‍  പക്ഷെ  പറയാന്‍  ആരും  ഉണ്ടായിരുന്നില്ല .,

അനാഥത്വത്തിന്റെ  കൈയ്യി പിടിച്ച്  ഞാന്‍  വളരുന്നു ,,.

അന്വേഷിക്കുന്നില്ല  , ആരും  വരുന്നുമില്ല …

എന്‍റെ  അമ്മ  ഈ  ഭൂമിയില്‍  ഇല്ലേ ? ഉണ്ടാകും ., ഈ  ഭൂമിയുടെ  ഏതോ  കോണില്‍ ,

എന്നും  എന്നെ ഓര്‍ക്കുന്നുണ്ടാകും   എനിക്കു  വേണ്ടി   പ്രര്തിക്കുന്നുണ്ടാകും    ,

ഇന്ന്   ഞാനും  പ്രാര്‍ത്ഥിക്കുന്നു     എന്‍റെ  അമ്മക്കായ്യ്‌  ..,,,”