Friday, December 17, 2010

അറിയാത്ത സ്നേഹം

"ഞാനറിയാതെ   എന്നിലേക്ക്‌   അടുത്തതും  അറിഞ്ഞുകൊണ്ട്   ഒരുപാട്  സ്നേഹിച്ചതും ............. അറിയാതെ  എന്നില്‍  നിന്ന്   എങ്ങോ  അകന്നതും  ഇന്നും  ഓര്‍ക്കുന്നു  ഞാന്‍ ...........
 നീ  അറിയുന്നുണ്ടോ?  ഓര്‍ക്കുന്നുണ്ടോ ? അറിയാം  ഓര്‍മ്മകള്‍  നിനക്കില്ല  എന്ന് ,  പക്ഷെ ! എന്‍റെ  ഓര്‍മ്മകള്‍  ഒരിക്കലും  മരിക്കുന്നില്ല ........... ഒപ്പം  നിന്നോടുള്ള  സ്നേഹവും ...........
എന്നെങ്കിലും  നീയതറിയുമ്പോള്‍   ഒന്ന്  തിരിഞ്ഞു  നോക്കണം  അവിടെ  ഞാനുണ്ടാവും ........ എന്നും  നീ  അറിയാതെ  നിന്നോടൊപ്പം  ജീവിച്ച , ജീവിച്ചുകൊണ്ടിരിക്കുന്ന   ഞാന്‍  ഉണ്ടാവും ............. നീ  അറിയുന്ന  നിമിഷത്തിനായി   ഞാനെന്നും  നിനക്കായി   കാത്തിരിക്കുന്നു ............."

No comments:

Post a Comment