Sunday, November 4, 2012

ഒക്ടോബറില്‍ കിട്ടിയ സ്നേഹസമ്മാനം ...








" നീ എനിക്കേകിയ സ്നേഹത്തിന്‍ പൊരുളറിയാന്‍ ....

ഏറെ വയ്കിയോ ഞാന്‍ .....

തനിച്ചാക്കി പോയപ്പോള്‍ ഏറെ കരഞ്ഞില്ലേ ഞാന്‍ .....

അകലേക്ക്‌  നീ  മാഞ്ഞു പോകുമ്പോഴും അറിയാതെ എന്‍ നെഞ്ചകം വിങ്ങിയില്ലേ ........

പൊയ്പോയ വസന്തങ്ങളില്‍ നീ ഒപ്പമില്ലാതെ മൂകമായ് ഞാനിരുന്നില്ലേ .....

ഓരോ രാവും പകലും നീ വരുമെന്നോര്‍ത്തു ... 

നീ വരും വഴികളുടെ വിദുരതയിലേക്ക്  നോക്കിയിരുന്നില്ലേ ........

ഇഷ്ട്ടമാണെന്നു ഞാന്‍ ഒരായിരം തവണ ഉരുവിട്ടെങ്കിലും .... 

ഒരിക്കല്‍ പോലും നിനക്കതു കേള്‍ക്കനായില്ലല്ലോ ....

ഒരു രാവില്‍ ഒരു നേര്‍ത്ത സ്വരമായ് നീ എന്നെ തേടിയെത്തിയപ്പോഴും .......

ഒരുനാള്‍ നീയും ഞാനും അകലങ്ങളില്‍ നിന്നും അകലങ്ങളിലേക്ക് അകന്നു പോകുമെന്ന  യഥാര്‍ത്ഥ്യം ഞാന്‍ അറിയാതെ പോയ്‌ ........

സ്വരങ്ങള്‍ കൊണ്ട് നീ എന്നില്‍ സ്വര്‍ഗം തീര്‍ത്തു .....

സ്നേഹത്തിന്‍ പ്രതിരൂപം  നീ മാത്രമെന്നറിഞ്ഞു  ഞാന്‍ ....

ഒക്ടോബറില്‍ ഒരു നിലാവുള്ള രാവില്‍ നീ വന്നു .......

ആ  നേര്‍ത്ത സ്വരം കേട്ടു ഞാന്‍ അറിയാതെ തേങ്ങി .....

മരവിച്ചു പോയൊരെന്‍ മനസ്സില്‍ ഒരു ഇളം തെന്നലായ്  നീ  ഒഴുകിയെത്തി .....

ഒരു നേര്‍ത്ത മഞ്ഞുതുള്ളിപോല്‍ ഞാന്‍ അലിഞ്ഞു നിന്നില്‍ .........

നിന്‍റെ ആ തിരിച്ചുവരവില്‍ ഞാന്‍ വീണ്ടും ഞാനായ് പുനര്‍ജനിച്ചു ........ "


Saturday, September 1, 2012



 
 
"ഒരുപാട് മോഹങ്ങള്‍  ഒരുപാട് സ്വപ്നങ്ങള്‍

എന്നുമെന്നും ഓര്‍ത്തിരിക്കാന്‍ ഒരുപാട് ഓര്‍മ്മകള്‍
 
ഓര്‍മകളെ സ്വപ്നം കണ്ട് . മോഹങ്ങളെ   മനസ്സില്‍ താലോലിച്ച് ...
 
നീ ഇന്നും എനിക്കൊരു ഓര്‍മ മാത്രമായ് ...
 
നിന്‍റെ രൂപമെതെന്നോ ? നിന്‍റെ ഭാവം ഏതൊന്നോ ? എനിക്കറിയില്ല ...
 
ഒരു നേര്‍ത്ത സ്വരമായ് നീ എന്നോടൊപ്പം ചേര്‍ന്നു ....
 
എപ്പഴോക്കെയോ എന്തിനൊക്കെയോ വേണ്ടി പിണങ്ങി ...
 
അതിനെക്കാള്‍ ഏറെ ഇണങ്ങി ....
 
ആ സ്വരം എനിക്കേറെ പ്രിയപ്പെട്ടതായ് ...
 
അറിയാതെ ഞാന്‍ എന്‍റെ മനസ്സില്‍ നിനക്കൊരു രൂപം നല്‍കി ....
 
പിന്നെടെപ്പഴോ തിരിച്ചറിഞ്ഞു ഞാന്‍ ...
 
എനിക്ക് നിന്നോട് പ്രണയമാണെന്ന് ....
 
പറയുവാന്‍ ഏറെ കൊതിച്ചെങ്കിലും ...
 
പറയും മുന്‍പേ നീ എന്നില്‍ നിന്നകന്നു പോയ്‌ ....
 
എന്‍റെ കണ്ണുകള്‍ നിറഞ്ഞോ ഴുകിയെങ്കിലും ....
 
ആ കണ്ണുനീരിന്റെ അര്‍ഥം പോലും നീ തിരിച്ചറിഞ്ഞില്ല ..."

Sunday, July 29, 2012







"നിന്‍ കണ്ണുകള്‍ നിയറിയാതെ   നിറഞ്ഞുവോ ?
 
നിന്‍  ചുണ്ടുകള്‍ നിയറിയാതെ വിതുമ്പിയോ?..
 
ഒരു വാക്ക് മൊഴിയാതെ ,,,  മിഴികള്‍ തിരിച്ച്...
 
എന്നെ തനിച്ചാക്കി നടന്നകന്നതെന്തേ  നീ ,,,
 
കാണുന്നു ഞാന്‍ എന്‍ ഓര്‍മ്മകളില്‍  നീ മാത്രമായ് ..
 
നിറയുന്നു കണ്ണുകള്‍ .. അറിയാതെ നീറുന്നു  മനസ്സ്  ...
 
ഇഷ്ട്ടമാണെന്നു ഞാന്‍ ചൊല്ലിയ നേരം നിന്‍ മിഴിനീര്‍ 

തുടയ്ക്കുവാന്‍ അറിയാതെ എന്‍  കരം വെമ്പി ...
 
നിന്‍ മൊഴിയും മിഴിയും എന്നില്‍ നിന്നും ഒളിച്ചു കളിക്കുന്നതെന്തേ  ....
 
എന്നോടകന്നു നീ പോകുമ്പോള്‍ ... 
 
അങ്ങകലെ സ്വര്‍ഗവാതില്‍ എന്നെ മാടി വിളിക്കുന്നു ..."
 

Tuesday, July 17, 2012

ഒരു വിളിക്കായ് കാതോര്‍ത്ത് ......



 
" നിന്നോട് പറയാത്ത പ്രണയം , നിയറിയാത്ത പ്രണയം , ,
എന്നിക്ക് നിന്നോടുള്ള പ്രണയം, എന്‍റെ മാത്രം  പ്രണയം ,,

 നിനക്കും എനിക്കുമിടയിലുള്ള ശൂന്യത യായിരുന്നു  നമ്മുടെ പ്രണയം...
നീ പോലുമറിയാത്ത  നിന്‍റെ പ്രണയം അറിഞ്ഞവള്‍ ഞാന്‍ ...
 
അകലഗളിലേക്ക് നീ ചേക്കേറിയപ്പോള്‍ അറിയാതെ കണ്ണ് നനച്ചവള്‍ ...
നീ അറിയാതെ മനസ്സില്‍ ഒരുപാട് മോഹങ്ങള്‍ കൂടുകൂട്ടിയവള്‍ ...
 
അറിഞ്ഞതിലേറെ അറിയുവാന്‍ ഏറെയുണ്ടെന്ന് അറിയാതെ പോയി നീ ..
എന്തിനോ വേണ്ടി അടുത്തവര്‍ നമ്മള്‍ ... കാരണം ഇല്ലാതെ  പിരിഞ്ഞവര്‍ നമ്മള്‍ ...
 
നിനക്കും എനിക്കുമിടയിലുള്ള അന്തരം ,,
അത് നമ്മളെ ദൂരങ്ങളില്‍ നിന്നും ദൂരങ്ങളിലേക്ക് നയിച്ചു ...
 
ഇന്ന് നീ എവിടെ ? ഞാന്‍ എവിടെ ? നമ്മുടെ പ്രണയം എവിടെ ?
അറിയില്ല, നിനക്കും എനിക്കും അറിയില്ല , 

പക്ഷെ പ്രണയം മരിച്ചിട്ടില്ല  നമ്മുടെ മനസില്‍ ...അല്ല, എന്‍റെ മനസ്സില്‍  ...
ലോകത്തിന്‍റെ ഏതോ കോണില്‍ നീ ... ഒരുപക്ഷെ മറ്റേ കോണില്‍ ഞാനും ഉണ്ടാകാം ..
 
എന്നെങ്കിലും, എപ്പോഴെങ്കിലും, നിന്‍റെ ഓര്‍മകളില്‍ ഞാന്‍ ഉണ്ടായെങ്കില്‍ എന്ന് ഞാന്‍ കൊതിക്കാറുണ്ട്  .. 

നീ എനിക്ക് ആരായിരുന്നു എന്നു ചോദിച്ചാല്‍ മറുപടി ഉണ്ടായിരുന്നു   ....
സുഹൃത്ത് ബന്ധത്തിനും അപ്പുറം നീ എനിക്ക് മറ്റെന്തൊക്കെയോ ആയിരുന്നു .... 

പക്ഷെ ..
 
ഞാന്‍ നിനക്ക് ആരുമല്ലായിരുന്നു എന്നറിഞ്ഞപ്പോള്‍ ...  
ഒരു നിമ്മിഷം ഞാനോര്‍ത്തു  എന്തിനുവേണ്ടിയായിരുന്നു എന്‍റെ ഈ ജന്മം....
 
എന്നെന്നേക്കുമായ് വിടപറഞാകന്നപ്പോഴും , ഇനി നീ ഇല്ല എന്ന സത്യത്തെ ഉള്‍ക്കൊള്ളുവാന്‍ കഴിയാതെ ,
കരയുവാന്‍ മാത്രമേ കഴിഞ്ഞുള്ളൂ  എനിക്ക് ,,, 

ഞാന്‍ ഒന്ന് തിരികെ വിളിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ നീ അകന്നുപോകിലയിരുന്നോ എന്നോര്‍ത്തുവെങ്കിലും ,
അതെന്‍റെ മിത്യാധാരണ മാത്രമാണെന്ന് തിരിച്ചറിഞ്ഞിരുന്നു ഞാന്‍ ....
 
നിന്‍ കയ്യെത്തും ദൂരത്തായ് .... ഒരു വിളിപാടകല്ലേ  ഞാനുണ്ട്  .....  
നിന്‍റെ ഒരു വിളിക്കായ് കാതോര്‍ത്ത്  ......"

Thursday, July 12, 2012

തനിച്ച് ഈ വഴിത്താരയില്‍ ............

 

"ഇന്നലെയുടെ രാത്രികളില്‍ തനിച്ചയിപോയി ഞാന്‍ ,...


ഇനിയുള്ള നാളുകളിലെന്നും ഞാന്‍ തനിച്ചാണ് എന്ന
യഥാര്‍ത്യത്തെ   ഉള്‍ കൊള്ളുവാന്‍ കഴിയാതെ ........


ഇടവപാതിയില്‍ പെയ്തോഴിഞ്ഞൊരു മഴപോലെ  നീ അകന്നു ...

തുലാവര്‍ഷം പോലെ എന്‍ കണ്ണുനീര്‍ തോരാതെ പെയ്യുന്നു ....
 

ഈ വഴിത്താരയില്‍ തനിച്ചായ് പോയ്‌  ഞാന്‍ ....
നിന്‍ കരം തേടുമെന്‍ മനസ്സു നീ അറിയാതെ എന്നോടകന്നതെന്തേ  ....."

Saturday, June 23, 2012

ഇഷ്ട്ടമായിരുന്നു ........ഇഷ്ട്ടമായിരുന്നു ........ നിന്നെ .,,,





" നിനക്കുമാത്രമായ്‌ അറിയുമോരെന്‍ ഹൃദയം ...

ആരുമറിയതോരെന്‍ സ്വപ്നങ്ങള്‍ അടുത്തറി ഞ്ഞിരുന്നു നീ .......

എന്‍ ആത്മാവിന്‍ നൊമ്പരം അറിയാന്‍ ഏറെ ശ്രമിച്ചു നീ ........

അറിഞ്ഞതിലേറെ ആശ്വസിപ്പിച്ചു നീ ......

സാന്ത്വനം തേടുമെന്‍ മനസില്‍ നീയൊരു പ്രഭാത സൂര്യനായ് തിളങ്ങി നിന്നു ........


അകലും നേരം നിന്‍ ചുണ്ടുകള്‍ എന്നോടു മൊഴിഞ്ഞു .. 

ആവില്ലോരിക്കലും നിന്നോടകലാന്‍ ....""

ഇഷ്ട്ടവും , വേര്‍പാടും ..........




"അന്നു നീ പറഞ്ഞ ഇഷ്ട്ടം ,,,,

ഇന്നു നീ പറയുന്ന വേര്‍പാട് ....

ഇഷ്ട്ടവും , വേര്‍പാടും .. രണ്ടും നീ അംഗീകരിച്ചു ..

ഇതു രണ്ടും എന്നെ ഏറെ വേദനിപ്പിക്കുന്നു .....

ഞാന്‍ തനിച്ചയിപോയപ്പോഴും, നീ മൌനമായ് നിന്നു ....

ഇന്നും നീ മൌനമായ് തന്നെ തുടരുന്നു  .....

നീ മറന്നു പോയ എന്‍റെ ഇഷ്ട്ടം...

നിനക്കും എനിക്കുമിടയിലുള്ള  ആ സുന്ദരമായ നിമിഷങ്ങള്‍   എന്നില്‍ നിന്നും വേര്‍പെടില്ലോരിക്കലും .."

അന്നും , ഇന്നും , എന്നും........



 
" അറിയാന്‍ ഏറെ വയ്യ് കി   നീ ....

തിരിച്ചറിവുകള്‍ നിന്‍റെ കണ്ണുകളെ നനയിക്കും .......

ആ കണ്ണുനീര്‍ ഒരിക്കലും ഞാന്‍ ആഗ്രഹിക്കുന്നില്ല ....

എന്നെ തനിച്ചക്കിയതും നീ ..........

ആദ്യ മായ് എന്നെ കരയിപ്പിച്ചതും നീ ............

എന്നിട്ടുമെന്തേ ? ഇന്നുമെന്‍ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു നീ ..........

കാരണം  നിനക്കറി യില്ലയിരിക്കാം ... 

പക്ഷെ ,
 
ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു ഒരുപാട് ഒരുപാട്........

അന്നും , ഇന്നും , എന്നും  നിയെനിക്ക് അന്യനല്ല ....."

Saturday, May 5, 2012

ലില്ലു എന്ന എന്‍റെ മാലാഖ ...


 
 
"കണ്ണു തുറന്നു നോക്കിയപ്പോള്‍ എന്‍റെ മുന്‍പില്‍ ചിരിച്ചു കൊണ്ടു അവള്‍ നില്‍ക്കുന്നു .. ആ വെളുത്ത വസ്ത്രത്തില്‍ അവള്‍ മാലാഖ തന്നെയായിരുന്നു ..  
ഉറക്ക ചടവോടെയെങ്കിലും ഞാനും ആ മുഖത്തുനോക്കി ഒന്നു ചിരിച്ചു ..
പിന്നീട് ഞങ്ങള്‍ പരസ്പരം പരിചയപെട്ടു ..
അവള്‍ അടുത്തേക്ക് വരുമ്പോള്‍ .. ഞാന്‍ കിടക്കുന്നത് ഒരു ആശുപത്രി  കിടക്കയിലാനെന്ന കാര്യം മറന്നുപോകുമായിരുന്നു...
അവളുടെ വര്‍ത്തമാനം കേള്‍ക്കുമ്പോള്‍ ഞാന്‍ ഒരു കൊച്ചു കുഞ്ഞിനെപോലെ  പൊട്ടിച്ചിരിച്ചു ...
ഒരുപാട് വര്‍ത്താനം പറയും അവള്‍ ...
ചിലപ്പോഴൊക്കെ കോമഡികള്‍ പറയും ....
കൂടുതല്‍ സമയം എന്‍റെ അടുത്ത് ചിലവിടാന്‍ അവള്‍ ശ്രമിച്ചുകൊണ്ടേയിരുന്നു... 
എനിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ പോലും അവള്‍ ചെയ്തുതന്നു ...
ആ സമയങ്ങളിലോക്കെയും അവള്‍ വാതോരാതെ വര്‍ത്താനം പറയുന്നുണ്ടായിരുന്നു ....
ആ വര്‍ത്താനം കേള്‍ക്കാന്‍ ഒരു പ്രതേക ഇഷ്ട്ടം തോന്നിയെനിക്ക് ...
അവള്‍ അടുത്തില്ലാത്ത  സമയങ്ങളില്‍  എന്‍റെ കണ്ണുകള്‍ അവളെ നാലുപാടും തിരഞ്ഞുകൊണ്ടെയിരുന്നു .....
ഒരു കൊച്ചു അനുജത്തിയെപോലെ അവള്‍ എന്നെ ചേച്ചി എന്നു  വിളിച്ചു ...
എനിക്ക് തിരിച്ചു പോകാന്‍ സമയമായെന്നരിഞ്ഞപ്പോള്‍ അവള്‍ കൊച്ചുകുഞ്ഞിനെപോലെ എന്‍റെ മുന്‍പില്‍ നിന്ന്  കണ്ണു തിരുമ്മി കാണിച്ചു ... 
വെഷമം തോന്നിയെങ്കിലും ഞാന്‍ അവളോട്‌ പറഞ്ഞു .. "ഇതൊരു ആശുപത്രി ആയതുകൊണ്ട്  എനിക്കിവിടുന്ന് തിരിച്ചുപോയല്ലേ പറ്റു " അതവള്‍ ശെരി വെച്ചെങ്കിലും അവളുടെ മുഖത്തെ ആ പഴയ പുഞ്ചിരി കണ്ടില്ല ഞാന്‍ ...
അവള്‍ ഇടയ്ക്കിടെ എന്‍റെ അടുത്തേക്ക് വന്നു പോയികൊണ്ടിരിന്നു ...

ഇനി ഒരിക്കലും കാണാന്‍ കഴിയില്ല എന്ന യഥാര്‍ത്ഥ്യം മനസിലാക്കി  വളരെ വെഷ മ്മത്തോടുകൂടി മനസില്ലാമനസോടെ അവള്‍ എന്നോട് യാത്ര പറഞ്ഞു പോയി ....
അവളുടെ ആ വര്‍ത്തമാനം ഇന്നും എന്‍റെ കാതുകളില്‍ മുഴങ്ങുന്നു ..
ഇന്നും ആ മാലാഖ എന്‍റെ  മനസിലൂടെ പറന്നു നടക്കുന്നു . ...

എന്നെങ്കിലും എവിടെയെങ്കിലും ഇനിയുമൊരിക്കല്‍ എനിക്കെന്‍റെ  മാലാഖയെ കാണാന്‍ കഴിഞ്ഞെങ്കില്‍ ..

Saturday, April 7, 2012

പ്രിയനേ....



 " പ്രിയനേ ,,, നീ അറിയുന്നില്ലേ ,? നിന്‍ പ്രാണ സഹിയുടെ ആത്മ  നൊമ്പരം ....

ഒരു കൊച്ചു തെന്നലിന്‍ സുഗന്ധമായ്‌ നീ എന്നെ തേടിയെത്തുകില്ലേ   ,,,

നിന്‍ ചുടുചുംബനം അറിയാതെ  മോഹിച്ചു പോയി ഞാന്‍ ,,,  

നിന്‍ ചുടു നിസ്വസത്തിനായ്   ഞാനെന്നും ആശിച്ചു  ...

നിന്‍ മാറില്‍ തലചായ്ക്കാന്‍ ഒരുപാട് കൊതിച്ചുപോയി ഞാന്‍ ... 

ഇമ്മകള്‍ ചിമ്മുവാന്‍ കഴിയാതെയായി ..,

സ്വപ്ന ത്തില്‍ മാത്രമായി  നീ വന്നു മറ ഞാതെന്തേ ..,, 

അരിക്കത്തു നീ വന്നാല്‍ ... നിന്‍ ചാരത്തു  ഞാനെത്തും,  

നിന്നരുകില്‍  ചേര്‍ന്നു  നില്‍ക്കും ഞാന്‍ .. 

എന്നും എപ്പോഴും ചേര്‍ന്നു  നില്‍ക്കും ഞാന്‍ .,

അരികില്‍ നീ വന്നില്ലെങ്കില്‍  .. എന്നും എന്‍ കണ്ണുനീര്‍ പുഴപോല്‍  തോരതെയോഴുകും ....

 ഒരു കൊച്ചു പൂവിതളായ് പാറി പറന്നു നീ എന്‍ അരുകില്‍ വായോ ..."