Wednesday, January 18, 2012

മറ്റൊരു നാളെയ്ക്കായ്‌ ,,,,,,,,,,,."


 

" ഇഷ്ട്ടങ്ങള്‍ നഷ്ട്ടങ്ങളായ്‌ തീരുമ്പോള്‍ ,

സ്വപ്നങ്ങള്‍ കണ്ണുനീരായ് മാറുമ്പോള്‍ ,

എല്ലാം ഒരോര്‍മ്മയായ് അവശേഷിക്കുമ്പോള്‍ ,

നീയും ഞാനും ഒരു ഞാണ്‍നിന്റെ രണ്ടു അറ്റങ്ങളിലായ് തീര്‍ന്നിരിക്കും ,,,,,

ഒരുപാട് സ്വപ്നങ്ങള്‍ ഒരുപാട് ഓര്‍മ്മകള്‍ ,,,

ഓര്‍മ്മകള്‍ കരയിക്കും ... സ്വപ്നങ്ങള്‍ വിരുന്നുകരനാവും ...,

പതിയെ പതിയെ ഓര്‍മ്മകളും സ്വപനഗലും വിട പറഞ്ഞകലും....

മറ്റൊരു നാളെയ്ക്കായ്‌ ,,,,,,,,,,,."

Saturday, January 7, 2012

ബാല്യം


 
" ബാല്യം , അതൊരു ഓര്‍മ്മയ , ആര്‍ക്കും മറക്കാന്‍ കഴിയാത്ത കുറെ നല്ല ഓര്‍മ്മകള്‍ ..

കണ്ണാരം പൊത്തികളിച്ചതും ... മുക്കണ്ണന്‍ ചിരട്ടയില്‍ കറിവെച്ചതും ...

പഴുത്തു തൂങ്ങി കിടക്കുന്ന മാമ്പഴം പറിക്കാന്‍ മാവില്‍ കയറിയതും,, ചക്കപഴം പോലെ ഉരുണ്ട് താഴെ വീണതും ..

അങ്ങനെ ഒരുപാട് ഓര്‍മ്മകള്‍  ഉണ്ടാകും പലര്‍ക്കും പറയാന്‍ ....

അന്ന് ചിരിക്കാനും പിന്നെ കാരണമില്ലാതെ കരയാനും മാത്രമേ അറിയുമായിരുന്നുള്ളൂ ... പക്ഷെ!!

ഇന്ന് കരയാന്‍ കാരണങ്ങള്‍ ഒരുപാടുണ്ട് ..  നമ്മുടെ സുഹൃത്തുകളില്‍  പലരിലും ആ ചിരി  നഷ്ട്ടപെട്ടിട്ടുണ്ടാകും ...

ജീവിച്ചു തുടങ്ങുമ്പോള്‍ ഒരു ഒട്ടപാച്ചിലാണ്.. എങ്ങോട്ടെന്നില്ലാതെ ..., എവിടെയൊക്കെയോ എത്തിപിടിക്കാനുള്ള ഒരു ശ്രമം ... 

അതിനിടയില്‍ അവരവരെ തന്നെ മറന്നു പോകുന്നു .....

ഒടുവില്‍ എവിടെയെങ്കിലുമൊക്കെ എത്തിച്ചേരുമ്പോള്‍ , മറന്നു പോയതെല്ലാം ഓര്‍ത്തെടുക്കാന്‍ ശ്രമിക്കും ..

അവിടെ സ്നേഹവും സൗഹൃദവും അതുപോലെ പലതും നഷ്ട്ടപെട്ടിട്ടുണ്ടാകും .......

തിരിച്ചെടുക്കാന്‍ കഴിയാത്ത നഷ്ട്ടങ്ങള്‍ ....

അപ്പോഴും ഒന്നും അറിയാതിരുന്ന ബാല്യത്തില്‍ കാണിച്ചുകൂട്ടിയ വികൃതികളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ 

അറിയാതെ ഒന്ന് ആശിക്കും ... ആ ബാല്യം ഒന്നു കൂടി തിരിച്ചുകിട്ടിയെങ്കില്‍ ..................

Thursday, January 5, 2012

..........




" ആരോ രാവില്‍ വന്നു തലോടിയെന്‍ അധരത്തില്‍ ....

രാവു പുലരും മുന്‍പേ അകന്നു പോയ് ...

ആര് നീ ? സ്വപ്നമോ ? സത്യമോ?..

അറിയുന്നില്ല ഞാന്‍ ......."

അകലെ.....






"അകലഗളില്‍ നിന്ന് അകലഗളിലേക്ക്  അകന്നു പോയപ്പോള്‍ അറിഞ്ഞില്ല നീ...........

ഞാനിവിടെ തനിച്ചാണെന്ന് ......

മനസ്സുകള്‍  തമ്മില്‍   അറിയാതെ പോയോ ? അതോ എന്‍റെ ഈ പ്രണയം നീ കാണാതെ പോയോ ?

ബാല്യത്തില്‍ അബിളിയമാവനുവേണ്ടി കൈയ്യി നീട്ടിയതുപൊലെ ..

അകലെ നില്‍ക്കുന്ന നിനക്കായ്‌ ഞാന്‍ കൈയ്യി നീട്ടിയെങ്കിലും ,

ശൂന്യമായിരുന്നു ,,....

നീ ഒരുപാട് അകലെയായിരുന്നു ...

അബിളിയമാവനെക്കള്‍ അകലെ ..........

എനിക്കെത്തിപിടിക്കാന്‍ കഴിയാത്തവിധം നീ അകലെക്കുപോയ് ...

തോരതെയോഴുകുന്ന കണ്ണുനീരിനും ...  


നീ നല്‍കിയ ഓര്‍മകളില്‍ ജീവിക്കുന്നതിനും  അര്‍ത്ഥം ഒന്നേയുള്ളൂ ..

നിന്നോടുള്ള എന്‍റെ പ്രണയം ....."