Saturday, May 5, 2012

ലില്ലു എന്ന എന്‍റെ മാലാഖ ...


 
 
"കണ്ണു തുറന്നു നോക്കിയപ്പോള്‍ എന്‍റെ മുന്‍പില്‍ ചിരിച്ചു കൊണ്ടു അവള്‍ നില്‍ക്കുന്നു .. ആ വെളുത്ത വസ്ത്രത്തില്‍ അവള്‍ മാലാഖ തന്നെയായിരുന്നു ..  
ഉറക്ക ചടവോടെയെങ്കിലും ഞാനും ആ മുഖത്തുനോക്കി ഒന്നു ചിരിച്ചു ..
പിന്നീട് ഞങ്ങള്‍ പരസ്പരം പരിചയപെട്ടു ..
അവള്‍ അടുത്തേക്ക് വരുമ്പോള്‍ .. ഞാന്‍ കിടക്കുന്നത് ഒരു ആശുപത്രി  കിടക്കയിലാനെന്ന കാര്യം മറന്നുപോകുമായിരുന്നു...
അവളുടെ വര്‍ത്തമാനം കേള്‍ക്കുമ്പോള്‍ ഞാന്‍ ഒരു കൊച്ചു കുഞ്ഞിനെപോലെ  പൊട്ടിച്ചിരിച്ചു ...
ഒരുപാട് വര്‍ത്താനം പറയും അവള്‍ ...
ചിലപ്പോഴൊക്കെ കോമഡികള്‍ പറയും ....
കൂടുതല്‍ സമയം എന്‍റെ അടുത്ത് ചിലവിടാന്‍ അവള്‍ ശ്രമിച്ചുകൊണ്ടേയിരുന്നു... 
എനിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ പോലും അവള്‍ ചെയ്തുതന്നു ...
ആ സമയങ്ങളിലോക്കെയും അവള്‍ വാതോരാതെ വര്‍ത്താനം പറയുന്നുണ്ടായിരുന്നു ....
ആ വര്‍ത്താനം കേള്‍ക്കാന്‍ ഒരു പ്രതേക ഇഷ്ട്ടം തോന്നിയെനിക്ക് ...
അവള്‍ അടുത്തില്ലാത്ത  സമയങ്ങളില്‍  എന്‍റെ കണ്ണുകള്‍ അവളെ നാലുപാടും തിരഞ്ഞുകൊണ്ടെയിരുന്നു .....
ഒരു കൊച്ചു അനുജത്തിയെപോലെ അവള്‍ എന്നെ ചേച്ചി എന്നു  വിളിച്ചു ...
എനിക്ക് തിരിച്ചു പോകാന്‍ സമയമായെന്നരിഞ്ഞപ്പോള്‍ അവള്‍ കൊച്ചുകുഞ്ഞിനെപോലെ എന്‍റെ മുന്‍പില്‍ നിന്ന്  കണ്ണു തിരുമ്മി കാണിച്ചു ... 
വെഷമം തോന്നിയെങ്കിലും ഞാന്‍ അവളോട്‌ പറഞ്ഞു .. "ഇതൊരു ആശുപത്രി ആയതുകൊണ്ട്  എനിക്കിവിടുന്ന് തിരിച്ചുപോയല്ലേ പറ്റു " അതവള്‍ ശെരി വെച്ചെങ്കിലും അവളുടെ മുഖത്തെ ആ പഴയ പുഞ്ചിരി കണ്ടില്ല ഞാന്‍ ...
അവള്‍ ഇടയ്ക്കിടെ എന്‍റെ അടുത്തേക്ക് വന്നു പോയികൊണ്ടിരിന്നു ...

ഇനി ഒരിക്കലും കാണാന്‍ കഴിയില്ല എന്ന യഥാര്‍ത്ഥ്യം മനസിലാക്കി  വളരെ വെഷ മ്മത്തോടുകൂടി മനസില്ലാമനസോടെ അവള്‍ എന്നോട് യാത്ര പറഞ്ഞു പോയി ....
അവളുടെ ആ വര്‍ത്തമാനം ഇന്നും എന്‍റെ കാതുകളില്‍ മുഴങ്ങുന്നു ..
ഇന്നും ആ മാലാഖ എന്‍റെ  മനസിലൂടെ പറന്നു നടക്കുന്നു . ...

എന്നെങ്കിലും എവിടെയെങ്കിലും ഇനിയുമൊരിക്കല്‍ എനിക്കെന്‍റെ  മാലാഖയെ കാണാന്‍ കഴിഞ്ഞെങ്കില്‍ ..