Friday, March 30, 2012

മരണം


 

"മരണം ... അതെന്നെ പിന്തുടരുന്നുണ്ട് ....

മരണത്തിന്‍റെ ഗന്ധം അതെനിക്ക് അനുഭവിക്കാന്‍ കഴിയുന്നുണ്ട് .. 

ഞാന്‍ ഇപ്പോള്‍ വയ്ക്കുന്ന ഓരോ കാലടിയും മരണത്തിലെക്കാനെന്നു തിരിച്ചറിയുന്നുണ്ട്  .. 

മുന്നോട്ടു വയ്ക്കുന്ന ഓരോ കാലടിയും  പുറകിലോട്ട് വയ്ക്കണമെന്ന് എന്‍റെ മനസ് എന്നോട് മന്ത്രിക്കുന്നുന്ടെങ്കിലും അതിനെനിക്ക് കഴിയുന്നില്ല .... 

ചെയ്തുതീര്‍ക്കാന്‍ ഒരുപാട് ഇനിയും ഉണ്ടെന്നു തോന്നുന്നുണ്ടെങ്കിലും അതൊരു തോന്നല്‍ മാത്രമാണെന്ന് തിരിച്ചറിയുന്നു ഞാന്‍ ... 

കാരണം,  ഈ ഭൂമിയില്‍ ഇനി എനിക്കൊന്നും ചെയ്യാനില്ല എന്ന അറിയിപ്പാണ് എന്നെ പിന്തുടരുന്നത് .....

മനസില്‍ ഒരുപാട് കാര്യങ്ങള്‍ തിങ്ങി നിറയുന്നു.. 
എന്തൊക്കെയോ, ആരോടെക്കെയോ, പറയാന്‍ മറന്നതുപോലെ ....

നിഴല്‍പോലെ മരണം എന്‍റെ കൂടെയുണ്ട് .. 

അതെന്നെ കീഴ്പ്പെടുത്തും.,

അതിനു മുന്‍പ് മരണത്തെ കബളിപിച് ജീവിതത്തിലോട്ട്‌ തിരിച്ചുവരാന്‍ ഒരുപാട് കൊതിച്ചുവെങ്കിലും ,,, അതിനുവേണ്ടി ഒരു വഴിയും എന്‍റെ മുന്‍പില്‍ തുറന്നില്ല ....

ഒരു നീണ്ട നിദ്രയിലെക്കെന്ന പോലെ എന്‍റെ  കണ്ണുകള്‍ അടഞ്ഞു പോകുന്നു...

അന്ധകാരം എന്നെ മൂടിതുടങ്ങുന്നു ... 

ഓര്‍മ്മകള്‍ നശിക്കാന്‍ തുടങ്ങുന്നു ..

കയ്കാലുകള്‍ ചലിപ്പിക്കുവാന്‍ കഴിയുന്നില്ല ...

കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നു ... 

ഒരു വാക്ക് പോലും ഉരിയാടാന്‍ കഴിയുന്നില്ല ...

അതെ , വിട പറയുകയാണ്‌ ഈ ലോകത്തോട്‌ ... 

മരണം, അതിനെ ഞാന്‍ അങ്ങീകരിച്ചേ  മതിയാകു...."

2 comments:

  1. തീര്‍ച്ചയായും, മരണം ഒരു സഥ്യമാണ്. മിഥ്യയായ ഈ ലോകത്ത് ആരും അംഗീകരിക്കുന്ന സത്യം

    ReplyDelete
  2. നന്നായിരിക്കുന്നു ... എന്‍റെയും അടുത്ത് അത് എത്തിയതുപോലെ ....

    ReplyDelete