Thursday, February 16, 2012

അറിഞ്ഞില്ല നീ.,,



 " പ്രണയം പൂക്കുന്ന നിന്‍ മനസിന്‍ മണിചെപ്പിന്‍  വാതില്‍ തുറന്നു ഞാന്‍ പതിയെ പതിയെ നടന്നു നീങ്ങി .......

നീ അറിയാതെ നിന്‍ മനമറിയാതെ ഞാന്‍ നിന്നരുകില്‍ നിന്നു ........     
  
എന്നും എപ്പോഴും ഞാന്‍ അരികെ നിന്നു .....

നീ അറിയാത്തൊരെന്‍  നൊമ്പരങ്ങള്‍  കണ്ണുനീരായ് ഒഴുകി ...
 നിന്‍ മൌനരാഗം കേട്ടു ഞാന്‍ അറിയാതെ തേങ്ങി .....

നിന്നെ പിന്തുടര്‍ന്ന് വരും നിന്‍ നിഴലിനോട്‌ ചേര്‍ന്നു ഞാന്‍ വന്നതും അറിഞ്ഞില്ല നീ ........

വെയില്‍ മാഞ്ഞു തുടങ്ങും നേരം ഒരു ഇളം തെന്നലായ് ഞാന്‍  നിന്നെ തഴുകിയതും അറിഞ്ഞില്ല നീ .............

രാത്രി  മയങ്ങും നേരം നിന്‍ നെറുകയില്‍ ഞാന്‍  മുത്തമിട്ടതും അറിഞ്ഞില്ല നീ ....

ഇരുട്ടിന്‍റെ മറവില്‍ നീ ലോകത്തോട്‌ വിടപറ ഞാകലുബോഴും ........

നിനക്കായ്‌ സ്വര്‍ഗവാതില്‍ തുറന്നിട്ടുതന്നപ്പോഴും അറിഞ്ഞില്ല നീ  .... 

ആ മാലാഖ ഞാന്‍  ആയിരുന്നു എന്ന് .........."

1 comment: